കാസര്‍കോടിനെ വിറപ്പിച്ച് വീണ്ടും കൊലപാതകം. വീട്ടമ്മയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു. മൃതദേഹം കണ്ടെത്തിയത് കൈകാലുകള്‍ ബന്ധിച്ചനിലയില്‍. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന പെരിയ ആയമ്പാറയിലെ സുബൈദ(60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്തതാകാം എന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതക വിവരം പുറത്തായത്.
കാസര്‍ഗോഡിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം, ദാരുണമായി കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ, പോലീസ് ഇപ്പോഴും ഉറക്കത്തില്‍
