ജയ്പുർ: രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കള്ളക്കടത്താരോപിച്ച് ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ഹരിയാന സ്വദേശി പെഹ്ലു ഖാനാണ് മരിച്ചത്. പശുക്കളെ കടത്തുന്നതിനിടെ പെഹ്ലു ഖാനുള്‍പ്പെടുന്ന പതിനഞ്ചംഗ സംഘത്തെ രണ്ട് ദിവസം മുമ്പാണ് ഗോ സംരക്ഷണ സംഘം ആക്രിമച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
ഹരിയാനയിലെ നുഹ് ജില്ല സ്വദേശികളായ പതിനഞ്ച് പേര്‍ക്ക് നേരെ രണ്ട് ദിവസം മുമ്പാണ് ഗോ സംരക്ഷണ സംഘം ആക്രമണം നടത്തിയത്. അല്‍വാര്‍ ദേശീയ പാതയില്‍ പശുക്കളുമായി പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 35കാരനായ പെഹ്ലു ഖാനാണ് തിങ്കളാഴ്ച രാത്രിയിൽ മരിച്ചത്.