ഒസ്മനാബാദ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് രാത്രി മൃതദേഹത്തിനൊപ്പം ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയിലാണു സംഭവം.
വിനോദ് ധൻസിംഗ് പവാർ എന്നയാളാണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുടലെടുക്കുകയും റാത്തോഡ് പ്രിയങ്കയെ കഴുത്തു ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനുശേഷം രാത്രി ഇയാൾ മൃതദേഹത്തിനൊപ്പം ഉറങ്ങി. തൊട്ടടുത്ത ദിവസം രാവിലെ പോലീസിൽ വിവരമറിയിച്ചു കീഴടങ്ങുകയും ചെയ്തു.
ഒന്പതു മാസം മുന്പായിരുന്നു ദന്പതികളുടെ വിവാഹം. തുൽജാപൂരിൽ നഴ്സായി ജോലി ചെയ്യുന്ന പ്രിയങ്ക അഞ്ചു മാസം ഗർഭിണിയായിരുന്നു. പണം ആവശ്യപ്പെടുന്നതിനെ തുടർന്ന് പ്രിയങ്കയും റാത്തോഡും തമ്മിൽ തർക്കമുണ്ടായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.