മൂലമറ്റം: നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. മൂന്നു ങ്കവയൽ ഇടതൊട്ടിയിൽ ജോമോനെയാണ് സുഹൃത്തും, ബന്ധുവും കൂടിയായ തോട്ടുചാലിൽ ജെറീഷ് ദാരുണമായി കൊലപ്പെടുത്തിയത്.
ജെറീഷിന്റെ പിതാവ് ലോട്ടറി വിൽപനകാരിയായ പിന്നോക്ക സമുദായക്കാരിയായ സ്ത്രീയെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു പരിക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ പറഞ്ഞപ്പോൾ, ജോമോൻ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ഒരാഴ്ച മുൻപാണ് ചുറ്റികയ്ക്കടിച്ച സംഭവം നടന്നത്. അറക്കുളം മൂന്നുങ്കവയലിനു സമീപം കട്ടക്കയം ജോസ് മോന്റെ പറന്പിനു പിന്നിലുള്ള തോട്ടിലാണ് ജോമോനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രണ്ടു മണിയോടെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയുമായി വന്ന് ജോമോന്റെ ബന്ധുകൂടിയായ പുതുപറന്പിൽ (തോട്ടുചാലിൽ) ജെറീഷ് എന്നു വിളിക്കുന്ന ബിജോ ജോമോനെ അന്വേഷിക്കുകയും, ജോമോൻ ഉറക്കമാണെന്ന് അമ്മ പറഞ്ഞപ്പോൾ, ഉറങ്ങി കിടന്ന ജോമോനെ വീട്ടിൽ നിന്നു വിളിച്ച് എഴുനേൽപ്പിച്ചു കൊണ്ടു പോകുകയുമായിരുന്നു.
ഓട്ടോ റിക്ഷയിൽ മറ്റ് രണ്ടു മൂന്ന് പേരു കൂടി ഉള്ളതായി ജോമോന്റെ മാതാവ് പറഞ്ഞു. ജോമോൻ ഫോണ് എടുക്കാതെയാണ് പോയത്. ജെറീഷിന്റെ ഫോണിൽ ജോമോന്റെ അമ്മ വിളിച്ചെങ്കിലും ഫോണ് എടുത്തില്ല.
ഒരു ദിവസം കഴിഞ്ഞിട്ടും ജോമോൻ തിരിച്ചെത്താത്തതിനെ ത്തുടർന്നു വ്യാഴാഴ്ച സഹോദരി വൽസയും മാതാവും കൂടി തോട്ടുചാലിൽ ജെറീഷിന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അവൻ എവിടെയെങ്കിലും പോയി വെള്ളമടിച്ച് കിടപ്പുണ്ടാകും അല്ലെങ്കിൽ ആരെങ്കിലും തല്ലി കൊന്ന് കാണുമെന്നാണ് ജറീഷിന്റെ പിതാവ് ഇവരോട് പറഞ്ഞതത്രേ.
പിന്നീട് സഹോദരിയും മാതാവും കാഞ്ഞാർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ കാഞ്ഞാർ സി ഐ മാത്യു ജോർജും എസ് ഐ ജോണ് സെബാസ്റ്റ്യനും ജെറീഷിന്റെ വീട്ടിലെത്തി പിതാവിനോടും മാതാവിനോടും വിവരങ്ങൾ ആരാഞ്ഞു. ഇരുവരും പരസ്പര വിരുധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്.
ഇവരുടെ വീട്ടിൽ പരിശോധിച്ചന നടത്തിയപ്പോൾ തറയിൽ രക്തം കാണുകയും രക്തം പുരണ്ട തുണി സമീപത്ത് കിടക്കുന്നതും കണ്ടെത്തി. എസ് ഐ ജോണ് സെബാസ്റ്റ്യൻ സമീപത്തെ തോട്ടത്തിൽ റബർ വെട്ടി കൊണ്ടിരുന്ന മുലേച്ചാലിൽ ടോമിയെ കൂട്ടി സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിയപ്പോൾ തോടിനു സമീപത്തു നിന്നായി ഒരു ലുങ്കി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തോട്ടിൽ ജോമോന്റെ നഗ്നമായ മൃതദേഹം കമഴ് ന്നു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു.
പോലീസ് ഉടൻ തന്നെ ജെറീഷിന്റെ വീട്ടിലെത്തി പിതാവ് തോമസിനെയും മാതാവ് ലീലാമ്മയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് മകൻ ജെറീഷ് ജോമോനെ കൊന്നതാണെന്നും പിതാവും മകനും കൂടി വലിച്ചുകൊണ്ടുവന്ന് തോട്ടിൽ ഇടുകയായിരുന്നുവെന്നും വ്യക്തമായി. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചപ്പോൾ നെഞ്ചിൽ ആഴമേറിയ രണ്ട് കുത്തേറ്റ പാടുകൾ കണ്ടെത്തി. ശരീരം മുഴുവനും മുറിവുകൾ ഉണ്ട്.
പ്രതി ജെറീഷ് ഒളിവിലാണ് . പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു ങ്കവയലിൽ മദ്യശാലയുടെ പ്രവർത്തനം ആരംഭിച്ചതോടെ, മദ്യ, കഞ്ചാവ് ലഹരി മാഫിയകൾ ഇവിടെ അഴിഞ്ഞാടുകയും, സാമൂഹ്യ വിരുധ ശല്യം ഇവിടെ വർധിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
കൊലപാതക കേസിൽ പ്രതികളായിരിക്കുന്ന പിതാവും മകനും കഞ്ചാവ് ലഹരിക്ക് അടിമകളാണെന്നും ഇവരുടെ വീട്ടിൽ എന്നും അടിയും ബഹളവുമാണെന്നും അയൽവാസികൾ ആരോപി ക്കുന്നു. ഒളിവിൽ പോയ ജെറീഷിനെ ഉടൻ തന്നെ പിടികൂടുമെന്ന് കാഞ്ഞാർ പോലീസ് പറഞ്ഞു. ജോമോന്റെ സംസ്കാരം ഇന്ന് മൂന്നിനു മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ