യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവം; പോലീസ് ദൃശ്യത്തിൽ വെള്ളത്തിൽ കിടന്ന ലക്ഷണമില്ല; ദേഹത്ത് വലിച്ചി ഴച്ചപാടുകൾ

KTM-ARREST-Lകോ​ട്ട​യം: യു​വാ​വി​നെ സു​ഹൃ​ത്ത് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്ന കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നു അ​ഭി​ജി​ത്തി​ന്‍​റെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.​ക​ഴി​ഞ്ഞ 26നു ​മൈ​ലാ​ടി​ക്ക​ര പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ കാ​ണാ​താ​കു​ക​യും  ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ടു​ത്ത​ദി​വ​സം മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ പോ​ലീ​സ് പ്ര​തി ജി​ജോ​യെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നു മാ​താ​പി​താ​ക്ക​ളും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു. സം​ഭ​വ​ശേ​ഷം പ​ല​ത​വ​ണ കി​ണ​റ്റി​ൽ പ​ര​തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു​വെ​ന്നു  പോ​ലീ​സ് പ​റ​ഞ്ഞ​തി​ന്‍​റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ൾ എ​ത്തു​ന്പോ​ഴേ​ക്കും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തി​രു​ന്നു.

മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ കി​ട​ന്ന​തി​ന്‍​റേ​താ​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍​റെ പി​ൻ​ഭാ​ഗ​ത്തു വ​ലി​ച്ചി​ഴ​ച്ച രീ​തി​യി​ൽ തൊ​ലി പോ​യ നി​ല​യി​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ഭി​ജി​ത് പോ​യ ജി​ജോ​യു​ടെ വീ​ട്ടി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ മാ​താ​പി​താ​ക്ക​ൾ രാ​ത്രി ത​ന്നെ വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​രു​ന്നു​വെ​ങ്കിലും വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​യ​റാ​ൻ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് കാ​ണി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നും മൃ​ത​ദേ​ഹം കി​ണ​റ്റി​നു​ള്ളി​ൽ കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts