കൊടകര: പോക്സോ കേസിലെ പ്രതി വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തു. ആനത്തടം പറൂക്കാരൻ വാസുവാണ് (78) ജീവനൊടുക്കിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇയാൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെ വെട്ടിയശേഷം വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
പോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ അമ്മയെ വെട്ടിയശേഷം ആത്മഹത്യ ചെയ്തു
