കുമരകം: കള്ളു ഷാപ്പിൽ പാട്ടുപാടിയതിനെ ചൊല്ലിയുണ്ടായ സംഘർത്തിൽ ഒരാൾക്കു കുത്തേറ്റ സംഭവത്തിൽ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം തെക്കുംഭാഗം പുത്തൻപുര കുട്ടനാ(45)ണ് കുത്തേറ്റത്. ഇയാളെ കുത്തിയതു കുമരകം എട്ടങ്ങാടി സ്വദേശി ബാബുവാണ്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ ബാബു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 7.45നു പൊൻമാൻതുരുത്ത് കള്ളുഷാപ്പിലാണു സംഭവം.
പാട്ടിൽ സംഗതിയില്ല..! കള്ളു ഷാപ്പിൽ പാട്ടുപാടിയതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
