ബാ​ങ്ക് മാ​നേ​ജ​രാ​യ കാ​മു​കി​യെ ഹോ​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ; കൊ​ല​പാ​ത​കം ആ​സൂ​ത്രണമെന്ന് പോലീസ്


മും​ബൈ: സ്വ​കാ​ര്യ ബാ​ങ്ക് മാ​നേ​ജ​രാ​യ യു​വ​തി​യെ ന​വി​മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ കാ​മു​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സ​യ​ൺ നി​വാ​സി​യാ​യ ആ​മി എ​ന്ന അ​മി​ത് ര​വീ​ന്ദ്ര കൗ​ർ (35) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

യു​പി സ്വ​ദേ​ശി​യാ​യ പ്ര​തി ഷൊ​യെ​ബ് ഷെ​യ്ഖി​നെ (24) സാ​ക്കി​നാ​ക്ക​യി​ലെ വീ​ട്ടി​ൽ​നി​ന്നു പൊ​ലീ​സ് പി​ടി​കൂ​ടി. ഐ​ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ ന​വി​മും​ബൈ ശാ​ഖ​യി​ലെ മാ​നേ​ജ​രാ​ണു കൊ​ല്ല​പ്പെ​ട്ട ആ​മി.​കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ശേ​ഷ​മാ​ണ് പ്ര​തി തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലി​ൽ റൂ​മെ​ടു​ത്ത​ത്.

കൃ​ത്യ​ത്തി​നു​ശേ​ഷം ഹോ​ട്ട​ലി​ൽ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി യു​പി​യി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. മൃ​ത​ദേ​ഹം ഹോ​ട്ട​ൽ മു​റി​യി​ൽ ക​ണ്ടെ​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment