കണ്ടതു പറഞ്ഞാൽ നിന്നെയും കൊല്ലും;  കൊ​ല​പാ​ത​ക​ക്കേ​സി​ലെ സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ  മൂങ്ങ അഭിലാഷിനെ കുടുക്കി പോലീസ്

നെ​ടു​മ​ങ്ങാ​ട്: കൊ​ല​പാ​ത​ക കേ​സി​ലെ സാ​ക്ഷി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ആ​റാം​ക​ല്ല് സ്വ​ദേ​ശി​യാ​യ സു​ധീ​ഷി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ക​ര​കു​ളം ത​റ​ട്ട​നി​ല​മി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ലാ​ഷ് (മൂ​ങ്ങ അ​ഭി​ലാ​ഷ്, 41)നെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ര​കു​ളം ആ​റാം ക​ല്ലി​ൽ ജം​ഗ്ഷ​നി​ൽ​വ​ച്ച് 2011ൽ ​ശ്യാം, പ്ര​വീ​ൺ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ പ്രി​ൻ​സ്, മ​ണി​ച്ച​ൻ എ​ന്നി​വ​ർ​ക്ക് എ​തി​രാ​യി കോ​ട​തി​യി​ൽ വി​ചാ​ര​ണ സ​മ​യം മൊ​ഴി ന​ൽ​കി​യാ​ൽ സാ​ക്ഷി​യാ​യ സു​ധീ​ഷി​നെ കൊ​ല്ലു​മെ​ന്ന് അ​ഭി​ലാ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ഭി​ലാ​ഷ് ക​ര​കു​ളം ഭാ​ഗ​ത്ത് ഉ​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​കെ. സു​ൾ​ഫി​ക്ക​ർ, അ​രു​വി​ക്ക​ര സി​ഐ എ​സ്. ഷി​ബു​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ ശ്യാം, ​ ആ​ദ​ർ​ശ്, അ​ര​വി​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment