കൊച്ചി: തന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്ന് ക്രൈം നന്ദകുമാര്‍.
സ്വര്‍ണക്കടത്ത് കേസിലും ലാവ്ലിന് കേസിലുമടക്കം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരായി താന്‍ നടത്തുന്ന പോരാട്ടങ്ങളുടെത്തിലുള്ള പകവീട്ടലാണ് ഇതെന്നും ഭരണകൂട ഭീകരതുടെ ഇരയാണ് താനെന്നും നന്ദകുമാര്‍ പറഞ്ഞു.
മന്ത്രി വീണ ജോര്‍ജിന്റെ ഡ്യൂപ്പായി നഗ്നയായി അഭിനയിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അതിനു തയാറാകാത്തതിനാല്‍ തന്നോട് അശ്ലീലമായി സംസാരിച്ചു എന്നും ആരോപിച്ച് തന്റെ ഓഫീസില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ കൊടുത്ത കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റു ചെയ്തത്.
എന്നാല്‍ എഫ്ഐആര്‍ പോലുമില്ലാതെ 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകളും ഐടി ആക്ട് 67 എ, 66 ഇ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ത്തും തന്നെ അറസ്റ്റു ചെയ്യുകയാണുണ്ടായതെന്നും ജാമ്യം പോലും കിട്ടാതിരിക്കാന്‍ രാത്രി 11നാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതെന്നും നന്ദകുമാർ ആ രോപിച്ചു.