കൊച്ചി: ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പോലീസ് കേസെടുത്തു.
തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിലാണ് കേസ്. എറണാകുളം സിജഐം കോടതിയുടെ നിർദേശത്തെത്തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിട്ടുള്ളത്.
വീണ ജോർജടക്കം എട്ടുപേർക്കെതിരെയാണ് കേസ്.സഹപ്രവർത്തകയുടെ പരാതിയിൽ ക്രൈം നന്ദകുമാർ മുന്പ് അറസ്റ്റിലായിരുന്നു.
ഓഫീസിൽ വച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾക്ക് നിർബന്ധിച്ചെന്നുമായിരുന്നു ഇയാൾക്കെതിരായ പരാതി.
ഇതിന് പിന്നിൽ മന്ത്രിയുടെ ഗൂഡാലോചനയുണ്ടെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാജോർജിനെതിരേ മോശം പരാമർശം നടത്തിയ കേസിലും ക്രൈം നന്ദകുമാർ മുന്പ് അറസ്റ്റിലായിട്ടുണ്ട്.