കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ.
എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറാണ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്.
സിൽവർലൈൻ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയൻ തിരിച്ചടക്കണം എന്ന പേരിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ക്രൈം നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്.
മുഖ്യമന്ത്രിയെക്കുറിച്ചു വളരെ മോശമായ രീതിയിലാണ് ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. പിന്നീട് ഇയാൾ ഈ വീഡിയോ ഡിലിറ്റ് ചെയ്തിരുന്നു.
എന്നാൽ ആദ്യം പോസ്റ്റു ചെയ്ത വീഡിയോ ഡൗണ്‍ലോഡ് ചെയ്ത എറണാകുളം സ്വദേശിയായ ബഷീറുകുട്ടിയെന്നയാൾ ആറു ദിവസം മുന്‍പ് ഈ വീഡിയോ വീണ്ടും ഷെയർ ചെയ്യുകയാണുണ്ടായത്.