കഴക്കൂട്ടം: യുവാവ് പെട്രോളൊഴിച്ച് തീവച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമ സൗധത്തിൽ സരിതയാണ് (46) ഇന്ന് രാവിലെ മരിച്ചത്.
പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ ബിനു (50) ആണ് പെട്രോളൊഴിച്ച് തീ വച്ചത്. ഇന്നലെ എട്ടരയോടെ സരിതയുടെ വീട്ടിൽ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.
തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനോടു ചേർന്ന കിണറ്റിൽ എടുത്തു ചാടുകയായിരുന്നു.നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയെയും ബിനുവിനെയും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു. പ്രതി ബിനുവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്.