മൂന്നാർ: അമ്മയെയും മകളെയും വീടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പൈപ്പ്ലൈനിനു സമീപത്താണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരിയായ രാജമ്മ(60), മകൾ ഗീത (30) എന്നിവരാണു മരിച്ചത്. വാതിൽ തുറന്നുകിടന്ന ഒറ്റമുറി വീടിനുള്ളിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവത്തിനുപിന്നാലെ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രഭു വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീതയുമായി പ്രഭുവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.