പാറ്റ്ന: ബിഹാറിൽ ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച ശേഷം പെൺമക്കളെ വെടിവച്ച് കൊന്ന യുവാവ് ജീവനൊടുക്കി. റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിലായിരുന്നു സംഭവം. സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരൻ ലളിത് സിംഗാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കറിക്കത്തി ഉപയോഗിച്ച് ഭാര്യ ഗുഡിയ ദേവിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താനാണ് സിംഗ് ശ്രമിച്ചത്. എന്നാൽ ഇവർ ഓടി അയൽവീട്ടിൽ അഭയം പ്രാപിച്ചു. അയൽക്കാരൻ വാതിൽ പൂട്ടിയതോടെ വീട്ടിലേക്ക് തിരിച്ചുപോയ സിംഗ് 14 ഉം 12 ഉം വയസുള്ള കുട്ടികളെ വെടിവച്ചു കൊല്ലുകയായിരുന്നു. കുട്ടികൾ സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു. വൻ സാമ്പത്തിക ബാധ്യതയുണ്ടായതിനെ തുടർന്ന് സിംഗ് വിഷാദരോഗത്തിന് അടിമയായിരുന്നതായി പോലീസ് പറയുന്നു.