കിഴക്കന്പലം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ പിടിയിൽ. കിഴക്കന്പലം അന്പുനാട് ഇടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തന്പി-സലോമി ദന്പതിയുടെ മകൾ നിമിഷ (20) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബുർഷിദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇന്ന് രാവിലെ 10 ഓടെ ഇവർ വീടിന് സമീപത്തെ റോഡിൽ നിൽക്കുന്പോഴാണ് അന്യസംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ഇവർ ഒച്ചവച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ നിമിഷയെ പെരുന്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ സലോമിക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിമിഷ വാഴക്കുളം എംഇഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ്.