പാറ്റ്ന: മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. ടിവി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാജൽ കുമാരി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് .
പ്രതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിക്കാൻ അവൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും മുസാഫർപൂർ പോലീസ് സൂപ്രണ്ട് (എസ്പി) അവദേശ് സരോജ് ദീക്ഷിത് പറഞ്ഞു.
തനിക്കൊപ്പം ജീവിക്കണമെങ്കിൽ മകളെ ഉപേക്ഷിക്കണമെന്ന് ഇയാൾ യുവതിയോട് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് കാജൽ കുമാരി മകളെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 23 ന് പ്രതികൾ കുട്ടിയുടെ കഴുത്തറക്കുകയും മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയുമായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് കാജൽ കുമാരി നൽകിയത്. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.