കരുനാഗപ്പള്ളി: ഓച്ചിറയിൽ യുവാവിനെ കടയിൽക്കയറി വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ 4 പേരെ പോലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം തോട്ടുകര സ്വദേശികളായ താഹ, അൻഷാദ്, ഹാഫിസ്, ആസിഫ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. ഹക്കീം, ഷെമീർ എന്നിവരെ ഇന്നലെ രാവിലെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മറ്റ് പ്രതികളെ വൈകുന്നേരം പിടികൂടുകയായിരുന്നു.
ഇവരെ കൂടുതൽ ചോദ്യം ചെയ്യും. സി.ഐ.അനിൽകുമാറും സംഘം അടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.മേമന കുറ്റിയിൽ കിഴക്കതിൽ റഫീക്കി (25)നെയാണ് ഒരു സംഘം കടയിൽ കയറി കഴിഞ്ഞദിവസം വെട്ടിപരിക്കേൽപ്പിച്ചത്. പൂർവ്വ വൈരാഗ്യമാണ് അക്രമത്തിന് കാരണം.പരിക്കേറ്റ റഫീക്ക് വൈക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.