തലയോലപ്പറമ്പ്: കാലായില്‍ മാത്യുവിന്റെ കൊലപാതകകേസിലെ പ്രതി അനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കള്ളനോട്ടുകേസില്‍ ജയിലിലായിരുന്ന അനീഷിനെ മാത്യുവിന്റെ കൊലപാതകവുമായി ബന്ധ പ്പെട്ടു ള്ള അന്വേഷണത്തിന്റെ ഭാഗമായി 10 ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കാലാവധി ഇന്നത്തോടെ അവസാനിക്കുമെന്നതിനാല്‍ ഇന്ന് വീണ്ടും ജയിലിലേക്കു മാറ്റും.
മാത്യുവിനെ കൊന്നു കുഴിച്ചു മൂടിയെന്നു പറയുന്ന സ്ഥലത്ത് ഇന്നലെ നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താ നായില്ല. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്തുനിന്നും മാസങ്ങള്‍ക്കുശേഷം കുറേ അസ്ഥികള്‍ മാന്തിയെടുത്ത് മുവാറ്റുപുഴയാറ്റില്‍ നിക്ഷേപിച്ചെന്നും മാത്യു ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പള്ളിക്കവലയില്‍ പഴയ രാഗം സിനിമാശാലയ്ക്കു സമീപം ഇദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തിയതിനടുത്ത് വലിച്ചെറിഞ്ഞതായും പ്രതി അനീഷ് പോലീസിനോടു പറഞ്ഞിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി ബോംബ് സ്ക്വാഡും അസ്ഥികള്‍ കണ്ടെത്തുന്നതിന് മുങ്ങല്‍ വിദഗ്ധരും എത്തി ഏറെനേരം പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാവാതെ മടങ്ങി.