നെയ്യാറ്റിൻകര: ദന്തൽ വിദ്യാർഥിനി പെരുന്പഴുതൂർ ശ്രീഗുരുവിൽ എസ്.ജെ. ശരണ്യ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് സത്യസന്ധമായി അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. ശരണ്യയെ സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്.
പെരുന്പഴുതൂർ കേന്ദ്രമായി രൂപീകരിച്ച ആക്ഷൻ കൗണ്‍സിലിന്റെ ചെയർമാനായി ആലംപൊറ്റ ശ്രീകുമാറിനെയും ജനറൽ കണ്‍വീനർമാരായി അഡ്വ. ആർ. അജയകുമാർ, പുന്നയ്ക്കാട് ശശിധരൻ എന്നിവരെയും തിരഞ്ഞെടുത്തു. കെ.ആൻസലൻ എം.എൽ.എ, അയ്യപ്പൻ നായർ, ജോസ് ഫ്രാങ്ക്ളിൻ, പെരുന്പഴുതൂർ ഭാസ്കരൻ, പെരുന്പഴുതൂർ ഷിജു എന്നിവരും വടകോട്, പെരുന്പഴുതൂർ, ആലംപൊറ്റ, കളത്തുവിള എന്നീ നഗരസഭ വാർഡ് കൗണ്‍സിലർമാരും ആക്ഷൻ കൗണ്‍സിലിന്റെ രക്ഷാധികാരികളാണ്.
ആക്ഷൻ കൗണ്‍സിൽ രൂപീകരണ യോഗം സി.പി.ഐ സെക്രട്ടറി അയ്യപ്പൻനായർ ഉദ്ഘാടനം ചെയ്തു. പെരുന്പഴുതൂർ ഭാസ്കരൻ അധ്യക്ഷനായ യോഗത്തിൽ ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. ആർ. അജയകുമാർ, പുന്നയ്ക്കാട് ശശിധരൻ, ആലംപൊറ്റ ശ്രീകുമാർ, ജി. സുകുമാരി, വി.എസ്.അശ്വതി, പെരുന്പഴുതൂർ രവീന്ദ്രൻ, പെരുന്പഴുതൂർ ഗോപൻ എന്നിവർ പ്രസംഗിച്ചു.