തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംജിഎം സ്കൂളി ലെ വിദ്യാർഥി അർജുനാണ് മരിച്ചത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശകാരിച്ചി രുന്നുവെന്നും ഇതാണ് കുട്ടി മരിക്കാൻ കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർ ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊ ടുക്കി; മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ അധ്യാപകൻ വഴക്കുപറഞ്ഞതാണ് കാരണമെന്ന് ബന്ധുക്കൾ
