ചവറ: കരുനാഗപ്പള്ളി കുലശേഖരപുരത്ത് ഏഴാംക്ലാസ് വിദ്യാർഥിനി വീട്ടിലെ ജനൽ കന്പിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കുലശേഖരപുരം മാന്പറ്റകിഴക്കതിൽ പ്രസന്നൻ ഷൈല ദന്പതികളുടെ മകൾ പ്രീതി (12) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികിടന്ന മുറി പൂട്ടിയനിലയിലായിരുന്നു.
പോലീസെത്തിയാണ് മുറിതുറന്നത്. കുലശേഖരപുരം സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. ഫോറൻസിക് വിദഗ്ധരെത്തിയശേഷമെ മൃതദേഹം ആശുപത്രിമോർച്ചറിയിലേക്ക് മാറ്റുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. സഹോദരൻ പ്രവീണ്‍.