തിരുവനന്തപുരം: പോത്തൻകോട് മുരുക്കുംപുഴയിൽ മൊബൈൽ കടയിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തെ പിടികൂടാനായില്ല. കടയിൽ നിന്നുള്ള ക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി ഒൻപതോടെ മുരുക്കുംപുഴയിലെ ഓറഞ്ച് മൊബൈൽ ഷോപ്പ് ഉടമ അനീഷിനെയാണ് അക്രമി സംഘം വെട്ടി പരിക്കേപ്പിച്ചത്. കടയിൽ കയറിയായിരുന്നു മൂന്നഗം സംഘത്തിന്റെ അക്രമം. കട അക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനീഷ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.