തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി യുവാക്കൾ. ആഹ്ലാദ രാത്രിയിൽ വർക്കലക്കാർ കേട്ടത് ഞെട്ടിക്കുന്ന വാർത്ത. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ ക്രൂരമായി വെട്ടിക്കൊന്നത്.
വർക്കല താഴെവെട്ടൂർ ആണ് സംഭവം. ചരുവിളവീട്ടിൽ ഷാജഹാൻ (60 ) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിറിനെ പോലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.