ഭാ​ര്യ​യ്ക്ക് അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന് സം​ശ​യം; യു​വ​തി​യെ  ക​ഴു​ത്ത് ഞെ​രി​ച്ച്  കൊ​ന്ന​ശേ​ഷം പാ​പ​ത്തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി ത​ല മൊ​ട്ട​യ​ടി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​വി​ഹി​ത​ബ​ന്ധം ആ​രോ​പി​ച്ച് ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല്ലു​ക​യും പ്രാ​യശ്ചി​ത്ത​മാ​യി ത​ല മൊ​ട്ട​യ​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ബം​ഗ​ളൂ​രു ഗം​ഗോ​ഡ​ന​ഹ​ള്ളി​യി​ലെ ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ സി​ദ്ധ​രാ​മ​ണ്ണ​യാ​ണ് ഭാ​ര്യ കോ​കി​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ഗാ​ർ​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്നു കോ​കി​ല.

ഭാ​ര്യ​യ്ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സി​ദ്ധ​രാ​മ​ണ്ണ ദി​വ​സ​വും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം രാ​ത്രി സി​ദ്ധ​രാ​മ​ണ്ണ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ധ​ർ​മ​സ്ഥ​ല സ​ന്ദ​ർ​ശി​ക്കു​ക​യും പാ​പ​ത്തി​നു പ്രാ​യ​ശ്ചി​ത്ത​മാ​യി ത​ല മൊ​ട്ട​യ​ടി​ക്കു​ക​യും ചെ​യ്തു. കോ​കി​ല​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മ​ദ​നാ​യ​ക​ന​ഹ​ള്ളി പോ​ലീ​സാ​ണ് സി​ദ്ധ​രാ​മ​ണ്ണ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment