തുമ്പു തേടി ക്രൈംബ്രാഞ്ച്..! മി​ഷേ​ലി​ന്‍റെ മ​ര​ണത്തിലെ അവസാന തെളിവുകളായ മൊ​ബൈ​ൽ ഫോ​ണി​നും ബാ​ഗി​നു​മാ​യി കൊ​ച്ചി കാ​യ​ലി​ൽ തെ​ര​ച്ചി​ൽ നടത്തുന്നു

michel600കൊ​ച്ചി:  സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​നും ബാ​ഗി​നു​മാ​യി കൊ​ച്ചി കാ​യ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് തെരച്ചിൽ.  മി​ഷേ​ൽ കാ​യ​ലി​ലേ​ക്ക് ചാ​ടി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഗോ​ശ്രീ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ നടത്തുന്നത്.

ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ഈ ​ഭാ​ഗ​ത്ത് ക​ണ്ട​താ​യി സാ​ക്ഷി​മൊ​ഴി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ നി​ന്നും ബാ​ഗും ഫോ​ണും കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണും ബാ​ഗും ക​ണ്ടെ​ത്തു​ക എ​ന്ന​ത് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഏ​തു വി​ധേ​ന​യും അ​ത് ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്.

Related posts