തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ മദ്യലഹരിയിൽ ഐജിയെയും പോലീസ് ഡ്രൈവറെയും കണ്ടെത്തിയ സംഭവത്തിൽ ഇരുവർക്കുമെതിരെ സംസ്ഥാന പോലീസ് മേധാവി കൊല്ലം റൂറൽ എസ്പിയോടു റിപ്പോർട്ട് തേടി. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായാണു ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് അഞ്ചൽ തടിക്കാട് റോഡിനു സമീപത്തുനിന്നു ക്രൈംബ്രാഞ്ച് ഐജിയെയും ഡ്രൈവറെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്നതു ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് സംഘമാണു ക്രൈംബ്രാഞ്ച് ഐജി ജയരാജ്, ഡ്രൈവർ സന്തോഷ് എന്നിവരെ മദ്യലഹരിയിൽ കണ്ടെത്തിയത്.