മോഹൻലാൽ ചിത്രം ദൃശ്യത്തിലെ കൊലപാതകം ഓർമയില്ലേ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്.
വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്.
കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്.
3600 വർഷം മുന്പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.
സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.
കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.