കോതമംഗലം: കുട്ടമ്പുഴ സ്റ്റേഷന് പരിധിയിയില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. പൊതു സ്ഥലത്ത് കൂട്ടം കൂടിനിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത എഎസ്ഐയെ ഗുണ്ടകള്‍ അടിച്ചവശനാക്കി. കൂടെയുണ്ടായിരു്നന പോലീസുകാരനെയും വെറുതെ വിട്ടില്ല. തുടര്‍ന്ന് ഇരുവരു ം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ ആറു പേരാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നു പോലീസ് പറയുന്നു
ഒന്നും രണ്ടും പ്രതികളായ ബോണിയും നിഷാദും നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ്. നാലാം പ്രതി റജിക്ക് ആന വേട്ടയുള്പ്പടെ 20 ഓളം ഫോറസ്റ്റ് കേസുകളുമുണ്ട്. അഞ്ചാം പ്രതി അജില്‍ വയനാട്ടില്‍ നിന്നും കുഴല്‍പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് ഇവരുടെ സുഹൃത്തുക്കളായ പ്രശാന്തും, ബേസിലുമാണ് മറ്റ് പ്രതികള്‍. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും വനാതിര്‍ത്തി പങ്കിടുന്ന സ്റ്റേഷന് പരിധിയില്‍ നിന്നും ഇവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ കുറേ നാളുകളായിട്ട് കോതമംഗലത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ തന്നെ നിരവധി അക്രമ സംഭവങ്ങളാണുണ്ടായത്. കുട്ടമ്പുഴ എ എസ് ഐ യേയും പൊലീസുകാരനെയും ഇടിച്ച് നിലത്തിട്ടി ചവിട്ടികൂട്ടിയ അക്രമി സംഘം മൊബൈല്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാമലക്കണ്ടത്ത് മാരകായുധങ്ങളുമായെത്തിയ ക്വ്ട്ടേഷന്‍ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കുട്ടമ്പുഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ അക്രമികള്‍ വിളയാടുന്നത് പൊലീസിന്റെ ദൗര്‍ബല്യം മുതലെടുത്താണെന്ന ആക്ഷേപവും വ്യാപകമാണ്. വാഹന സൗകര്യവും അംഗബലത്തിലുള്ള കുറവും, പുറം ഡ്യൂട്ടിക്കായി പൊലീസ് പോകുന്നതുമെല്ലാം വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ഗുണ്ടാസംഘങ്ങള്‍ ‘പണി’ക്കിറങ്ങുതെന്നാണ് പുറത്തുള്ള അടക്കം പറച്ചില്. മേഖലയിലെ വഴികള്‍ ദുര്‍ഘടമായതും ഇവര്‍ക്ക് രക്ഷയാണ്.