തെരുവു കച്ചവടക്കാര്‍ വില്‍പ്പനയ്ക്കുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചു വച്ച തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍.
കോഴിക്കോട് നഗരത്തിലാണ് സംഭവം. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി, കായലം കറുത്തേടത്ത് അബ്ദുള്‍ കരിം.ടി.കെ ,തിരൂര്‍ കോട്ടത്തറ പൂക്കയോയ, ചേവായൂര്‍ മേലെ വാകേരി ഫൈസല്‍ കെ.പി. എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജിത്ത് കെ.ടി, എ.എസ്.ഐ. മുഹമ്മദ്‌സബീര്‍, എസ്.സി.പി.ഒ. സജീവന്‍, സി.പി.ഒ ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്എച്ച്ഒ ഉമേഷ് എയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്.
ഒരു ചാക്ക് നിറയെ മോഷ്ടിച്ചെടുത്ത റെഡിമെയ്ഡ് തുണിത്തരങ്ങളുമായി വില്‍പ്പനയ്‌ക്കെത്തിയപ്പോഴാണ് സംഘത്തെ പോലീസ് പിടികൂടിയത്.
കളവ് ചെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ ആദായവിലക്ക് തെരുവോരങ്ങളില്‍ വില്‍പ്പന നടത്തി പണം സ്വരൂപിക്കുന്നതാണ് ഇവരുടെ രീതി. കൊവിഡ് കാലത്തെ ഇളവില്‍ ജയിലില്‍ നിന്നും ഇറങ്ങിയ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി 20ലധികം കേസുകളില്‍ പ്രതിയാണ്.