പുതുച്ചേരി: റെയിൻബോ സിറ്റിയില്‍ മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട തെസ്തന്റെ മകൻ ഋഷി, ജെജെ നഗർ സ്വദേശി ആദി, തിദിർ നഗർ സ്വദേശി ദേവ എന്നിവരാണ് മരിച്ചത്.
സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.