തൃ​ശൂ​രി​ൽ ‘അ​ണ്ട​ർ 17 ഗു​ണ്ടാ ഗ്യാം​ഗ്’; സം​ര​ക്ഷ​ണം തീ​ർ​ത്ത് നി​യ​മ​ത്തി​ന്‍റെ ഇ​ള​വു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളും കു​ടി​പ്പ​ക തീ​ർ​ക്ക​ലു​ക​ളും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ തൃ​ശൂ​രി​ൽ​നി​ന്ന് അ​ന്ധാ​ളി​പ്പു​ണ്ടാ​ക്കു​ന്ന വാ​ർ​ത്ത. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ സം​ഘ​ങ്ങ​ളും ഗു​ണ്ടാ​മേ​ഖ​ല​യി​ൽ വേ​രു​റ​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ദി​വാ​ൻ​ജി​മൂ​ല​യ്ക്ക​ടു​ത്തു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ൽ 15 കാ​ര​ൻ ഉ​ൾ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ഈ ​ബാ​ല​ന്‍റെ പേ​രി​ൽ ഇ​തി​നു​മു​ൻ​പ് കേ​സു​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഇ​വ​ൻ ഗു​ണ്ടാ​സം​ഘ​ത്തി​ൽ എ​ങ്ങ​നെ ഉ​ൾ​പ്പെ​ട്ടു​വെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് പ​തി​ന​ഞ്ചും പ​തി​നാ​റും വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള നി​ര​വ​ധി “കു​ട്ടി​ഗു​ണ്ട’​ക​ളി​ലാ​ണ്.

ക​ള​വും പി​ടി​ച്ചു​പ​റി​യും ക്വ​ട്ടേ​ഷ​നു​മൊ​ക്കെ​യാ​യി തൃ​ശൂ​രി​ൽ “അ​ണ്ട​ർ 17 ഗു​ണ്ടാ​സം​ഘം’ വേ​രു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ടാ​ലും പ്രാ​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ​രെ കൂ​ടെ നി​ർ​ത്താ​നും ത​ങ്ങ​ളു​ടെ ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നും മു​തി​ർ​ന്ന​വ​രു​ടെ സം​ഘ​ങ്ങ​ൾ താ​ൽ​പ​ര്യം കാ​ട്ടു​ന്നു.

പ്രാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും നി​യ​മ​ത്തി​ന്‍റെ ക​ണ്ണി​ലു​മാ​ണ് ഇ​വ​ർ കു​ട്ടി​ക​ളെ​ന്നും ബ​യോ​ള​ജി​ക്ക​ലി ഇ​വ​ർ മു​തി​ർ​ന്ന ആ​ളു​ക​ളെ​പ്പോ​ലെ​ത​ന്നെ​യാ​ണെ​ന്നും ക്രി​മി​നോ​ള​ജി​സ്റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പി​ടി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ​ത്തി​ന്‍റെ ഇ​ള​വു​ക​ൾ കാ​ര​ണം നാ​മ​മാ​ത്ര​മാ​യ ശി​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ഈ ‘​സം​ര​ക്ഷ​ണം’ ഇ​വ​രെ കൂ​ടു​ത​ൽ മാ​ര​ക​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു.

വി​പ​ണി​യി​ൽ ഇ​റ​ങ്ങു​ന്ന പു​തി​യ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണു കു​ട്ടി​ക​ളെ ഗു​ണ്ടാ നെ​റ്റ് വ​ർ​ക്കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പ്രാ​യം പ​തി​ന​ഞ്ചോ പ​തി​നാ​റോ ആ​ണ് ഉ​ള്ള​തെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് അ​ക​ത്ത് ചെ​ല്ലു​മ്പോ​ൾ ത​ന്നേ​ക്കാ​ൾ മു​തി​ർ​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ക​രു​ത്തും ധൈ​ര്യ​വും ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്നു.

പ​ക്വ​ത​യി​ല്ലാ​യ്മ മൂ​ലം മു​ൻ​പി​ൻ നോ​ക്കാ​തെ ഏ​തു ദു​ഷ്പ്ര​വൃ​ത്തി​ക്കും ത​യാ​റാ​കു​ന്നു. ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ പെ​രു​കു​ന്ന​ത് വ​ലി​യ വി​പ​ത്താ​യി​രി​ക്കു​മെ​ന്നും ക്രി​മി​നോ​ള​ജി​സ്റ്റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
മ​ല​യാ​ള​ത്തി​ല​ട​ക്കം അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ൾ കു​ട്ടി​ഗു​ണ്ട​ക​ൾ​ക്ക് ആ​വേ​ശ​വും പ്ര​ചോ​ദ​ന​വു​മാ​യി മാ​റു​ന്നു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

അ​ടി​പി​ടി​ക്ക് തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യ ഒ​രു കു​ട്ടി ഗു​ണ്ട​യു​ടെ മൊ​ഴി പോ​ലീ​സ് പോ​ലും ന​ടു​ക്കു​ന്ന​താ​യി​രു​ന്നു. എ​തി​രാ​ളി​യു​ടെ മു​ഖ​ത്ത് ഇ​ടി​ച്ച​പ്പോ​ൾ സി​നി​മ​യി​ൽ നാ​യ​ക​ൻ ഇ​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ സൗ​ണ്ട് വ​ന്നി​ല്ല​ത്രെ. നി​രാ​ശ​യോ​ടെ​യാ​യി​രു​ന്നു അ​വ​ന്‍റെ ആ ​മൊ​ഴി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സാ​ധാ​ര​ണ​ക്കാ​ർ സി​നി​മ ക​ണ്ട​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഇ​ക്കൂ​ട്ട​ർ സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​ത് ക​ത്തി​യ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ തേ​ടി​യാ​ണ്. “വീ​ട്ടാ​നു​ള്ള​താ​ണ് പ​ക’ എ​ന്ന​തു​പോ​ലു​ള്ള സി​നി​മാ ഡ​യ​ലോ​ഗു​ക​ൾ ഇ​വ​രു​ടെ സി​ര​ക​ളി​ൽ ല​ഹ​രി​യാ​യി പ​ട​രു​ന്നു. വീ​ടു​ക​ളി​ലെ മോ​ശം അ​ന്ത​രീ​ക്ഷ​വും പ​ണ​ത്തി​നാ​യു​ള്ള അ​മി​ത​മാ​യ ആ​ഗ്ര​ഹ​വും ഇ​വ​രി​ലെ ക്രി​മി​ന​ൽ വാ​സ​ന​ക​ളെ ഉ​ണ​ർ​ത്തു​ന്നു.

ചെ​റി​യ മോ​ഷ​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗം ഇ​വ​ർ മാ​റു​ന്നു. ഒ​ന്നു പ​റ​ഞ്ഞാ​ൽ ര​ണ്ടി​ന് ക​ത്തി​യെ​ടു​ക്കാ​നും പി​ന്നെ​യും ത​ർ​ക്കി​ച്ചാ​ൽ പ​ച്ച മാം​സ​ത്തി​ലേ​ക്ക് ടൂ​ൾ​സ് തു​ള​ച്ചു​ക​യ​റ്റാ​നും ച​ങ്കു​റ​പ്പു​ള്ള​വ​രാ​യി തൃ​ശൂ​രി​ലെ കു​ട്ടി​ഗു​ണ്ട​ക​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്ക് ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment