കോട്ടയം: എന്തിനു വേണ്ടിയാണ് താഴത്തങ്ങാടി കൊലപാതകമെന്ന് കൃത്യമായ വിവരം ലഭിക്കാതെ പോലീസ്. കൊലപാതകം നടത്തിയതു മോഷണത്തിനിടയിലെന്നു പറയുന്പോഴും ഇക്കാര്യം മാത്രം സ്ഥിരീകരിച്ചു അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ പോലീസ് തയാറാകുന്നില്ല.
ഇന്നലെ തന്നെ ഇവരുമായി ഇടപെടുന്നവർ ഉൾപ്പെടെ നിരവധി പേരോട് പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കോട്ടയം, താഴത്തങ്ങാടി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു പരിശോധിച്ചു വരികയാണ്.
കൊലപാതകം നടത്തിയ രീതികൾ പരിശോധിക്കുന്പോൾ കൊല ചെയ്തയാൾ കഞ്ചാവോ മറ്റു ലഹരി പദാർഥങ്ങളോ ഉപയോഗിച്ചതായി പോലീസ് കണക്കുകൂട്ടുന്നു. അതല്ലെങ്കിൽ കൊലയാളി മാനസിക വൈകല്യങ്ങലുള്ളയാളായിരിക്കാം.
മാരകമായിട്ടാണു ഇരുവരെയും ആക്രമിച്ചിരിക്കുന്നത്. തലയ്ക്കു മാരകമായി അടിയേറ്റ് ഷീബയുടെ തലയോട് പൊട്ടിയിട്ടുണ്ട്. സാലിയുടെ തലയ്ക്കും സമാനരീതിയിലുള്ള അടിയേറ്റിട്ടുണ്ട്. മൂക്കിന്റെ പാലവും തലയോടിനും പൊട്ടലുണ്ട്. വീട്ടിൽനിന്നു മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
വീട്ടിൽ നിന്ന് ഏന്തൊക്ക സാധനങ്ങൾ നഷ്്ടപ്പെട്ടിട്ടുണ്ടെന്നു കൃത്യമായി പറയാൻ സാധിക്കുക സാലിക്കു മാത്രമാണ്. അതിനാൽ സാലിയുടെ മൊഴി എടുക്കുന്നതു വരെ ഇക്കാര്യങ്ങളിൽ കൃത്യമായ വിവരം പോലീസിനു ലഭിക്കില്ല.
ഇവരുടെ വീട്ടിൽ നിന്നു കാണാതായ കഐൽ 05 വൈ 1820, വാഗണ്‍ ആർ(പാഷൻ റെഡ് കളർ) കാറിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നന്പറുകളിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കോട്ടയം ഡിവൈസ്പി – 9497990050 കോട്ടയം വെസ്റ്റ് എസ്എച്ച്ഒ – 9497987072 കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ – 0481 2567210.