ബാലുശ്ശേരി: വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഭര്‍ത്താവ് നടുവണ്ണൂര്‍ പരപ്പില്‍ റയീസ് (35) ആണ് പോലീസ് പിടിയിലായത്.
കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ട് വിവാഹമോചന കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് റയീസ് തയാറായില്ല.
വീട്ടില്‍ കയറരുതെന്ന പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ച് വീട്ടിലെത്തിയും ഇയാള്‍ അക്രമം കാണിക്കാറുണ്ട്. ഒരു മാസം മുമ്പ് കോടതിയില്‍വച്ചും യുവതിയെ ആക്രമിച്ചതായി പറയുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെത്തി രക്ഷിക്കുകയായിരുന്നു.