മുംബൈ: ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ വസീർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വസീർഎക്സിന്റെ പ്ലാറ്റ്ഫോം വഴി വൻതോത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുംബൈ ആസ്ഥാനമായുള്ള വസീർഎക്സിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ചൈനീസ് കന്പനികൾ നടത്തുന്ന ക്രിപ്റ്റോ കറൻസി ഇടപാടുകൾ അന്വേഷിക്കുന്ന ഇഡി വിഭാഗമാണ് കന്പനി ഡയറക്ടർമാരായ നിശാൽ ഷെട്ടിക്കും സമീർ മഹാത്രയ്ക്കും നോട്ടീസ് നൽകിയത്.
കന്പനി വിധേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കൂടാതെ കന്പനി പ്ലാറ്റ്ഫോം വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായും നോട്ടീസിലുണ്ട്.
എന്നാൽ ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വസീർഎക്സ് കന്പനി അറിയിച്ചു. ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആരുടെ പണവും നഷ്ടമാകില്ലെന്നും കന്പനി അധികൃതർ ട്വീറ്റ് ചെയ്തു.