ബംഗളുരു: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ഐപിഎലിൽ ടീം മാറാൻ തയാറെടുക്കുന്നു. ഒരു സ്പോർട്സ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഗെയ്ൽ ഇതു സംബന്ധിച്ച് സൂചന നൽകിയത്.
ഏത് ടീമിൽ കളിച്ചാലും ഒരേപോലെയാണെന്നും അടുത്ത വർഷം എന്താണ് സംഭവിക്കുകയെന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് കാഴ്ചവച്ചത്. ഏറ്റവും ഒടുവിലായാണ് കോഹ്ലിയുടെ ടീമിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്.
101 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുളള ഗെയ്ൽ 41.2 ശരാശരിയിൽ 3626 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 175 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.