റിയാദ്: പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിരമിക്കൽ പദ്ധതി വെളിപ്പെടുത്തി.
മുപ്പത്തൊന്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ജനുവരി മുതൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലാണ്. അൽ നസറിനായി 67 മത്സരങ്ങൾ കളിച്ച റൊണാൾഡോ 61 ഗോൾ നേടി, 16 അസിസ്റ്റും നടത്തി.
സൗദി പ്രൊ ലീഗിൽ 50 ഗോളും തികച്ചു. അൽ നസറിൽ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്നാണ് റൊണാൽഡോ പ്രഖ്യാപിച്ചത്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ വിരമിക്കില്ലെന്നും, വിരമിച്ചു കഴിഞ്ഞ് പരിശീലകനാകില്ലെന്നും ഒരു അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി.