ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നുംതാരമാണ്, ഫുട്‌ബോള്‍ മൈതാനത്തും പുറത്തും. കളിക്കൊപ്പം റോണോയുടെ ഇഷ്ടവിനോദമാണ് ഗേള്‍ഫ്രണ്ട്‌സിനൊപ്പം ചുറ്റിക്കറങ്ങുക. അതുകൊണ്ട് തന്നെ പപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ പലപ്പോഴും റയല്‍മാഡ്രിഡ് താരത്തിന്റെ പിന്നാലെയുണ്ടാകും. ആ പപ്പരാസികള്‍ പുതിയൊരു കാര്യം കണ്ടെത്തിയിരിക്കുന്നു. റോണോ കാമുകിയെ വീണ്ടും മാറ്റിയിരിക്കുന്നു. പോര്‍ച്ചുഗീസുകാരിയായ ജോര്‍ജ്ജീനാ റോഡ്രിഗ്രസാണ് പുതിയ കാമുകിയെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.
റഷ്യന്‍ മോഡല്‍ ഇറീനാ ഷായേക്കിനെ വിട്ട ശേഷം താരം ഒറ്റത്തടിയായിരുന്നു. കഴിഞ്ഞദിവസം ചാമ്പ്യന്‍സ് ലീഗില്‍ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിനെതിരേയുള്ള താരത്തിന്റെ കളികാണാന്‍ ജോര്‍ജീനാ ഗാലറിയില്‍ ഉണ്ടായിരുന്നു. ഇറ്റലിയില്‍ ലോകപ്രശസ്ത ബ്രാന്‍ഡായ ഡോള്‍സി ആന്‍ഡ് ഗബ്ബാന നടത്തിയ കൂറ്റന്‍ പാര്‍ട്ടിയില്‍ വെച്ചാണ് ക്രിസ്ത്യാനോ ജോര്‍ജിനയെ ആദ്യമായി കണ്ടുമുട്ടിയതത്രേ. ചെറിയ കൂടിക്കാഴ്ചയില്‍ തന്നെ പ്രണയം പൊട്ടി വിടരുകയും ചെയ്തു. ഡിസ്‌നി ലാന്റ് സന്ദര്‍ശനത്തിനിടയില്‍ ചുംബിക്കുന്നതിന്റെയും കൈകള്‍ കോര്‍ത്തു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.