സെല്‍ഫി എടുക്കുന്നതിനിടയില്‍ മുതലയുടെ കടിയേറ്റ് ഫ്രഞ്ച് വിനോദ സഞ്ചാരിയായ വനിതയ്ക്ക് പരിക്കേറ്റു. തായ്ലന്ഡിലെ ഖോയോയ് ദേശീയ പാര്‍ക്കിലാണ് സംഭവം. ഒരു മുതലയുടെ സമീപത്തുനിന്നുകൊണ്ട് ഭര്‍ത്താവുമൊത്ത് സെല്‍ഫിയെടുക്കുന്നതിനിടയിലാണ് അതേ കുളത്തിലുണ്ടായിരുന്ന മറ്റൊരു മുതല യുവതിയുടെ കാലില്‍ പിടിമുറുക്കിയത്.
കാലില്‍ കടിയേറ്റ 44 കാരിയായ യുവതിയെ സെക്യൂരിറ്റി ജീവനക്കാരെത്തിയാണ് രക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
യുവതിയുടെ കാലിലെ പരിക്കിന്റെയും അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പാര്‍ക്കില്‍ ഉണ്ടായിരുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് യുവതിയും ഭര്‍ത്താവും ഫോട്ടോ എടുക്കാനായി കുളത്തിന് സമീപത്തേയ്ക്ക് പോയതെന്ന് പാര്‍ക്കിലെ അധികൃതര്‍ അറിയിച്ചു.