മുതലയുടെ ആക്രമണത്തില് എട്ടുവയസുകാരന് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന് തടാകക്കരയിലെത്തിയപ്പോഴാണ് ദുരന്തം.
കോസ്റ്റാറിക്കയിലെ ലിമണിലാണ് സംഭവം. മാതാപിതാക്കള്ക്കും ബന്ധുക്കള്ക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദയുടെ തീരത്തെത്തിയതായിരുന്നു ജൂലിയോയും കുടുംബവും.
മാതാപിതാക്കളും നാലു സഹോദരങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാല് കഴുകാനാനായി മുട്ടൊപ്പം വെള്ളമുള്ള ഭാഗത്തേക്ക് ജൂലിയോ ഇറങ്ങി.
അച്ഛനും അമ്മയും സഹോദരങ്ങളും നോക്കി നില്ക്കെ വെള്ളത്തില് നിന്ന് നീന്തിയെത്തിയ ഭീമന് മുതല ഞൊ
ടിയിടയില് ജൂലിയോയെ വായിലാക്കി വെള്ളത്തിനടിയിലേക്ക് മറയുകയായിരുന്നു.
മാതാപിതാക്കളായ ഡോണ് ജൂലിയോ ഒറ്റേറോയിക്കും മാര്ഗിനി ഫെര്ണാണ്ടസ് ഫ്ളോറസ്സിനും മകനെയും കടിച്ചെടുത്ത് മുതല വെളളത്തിലേക്ക് മറയുന്നത് നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ.
മകനെ മുതല കടിച്ചെടുത്ത് മറയുന്നത് കണ്ടതിന്റെ നടുക്കത്തില് നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് ജൂലിയോയുടെ പിതാവ് ഡോണ് ജൂലിയോ ഒറ്റേറോ പറഞ്ഞു.
ജൂലിയോയെ ആക്രമിച്ച് കൊന്ന മുതലയെ പിന്നീട് ആരോ വെടിവച്ച് കൊന്നു. മുതലയുടെ വയറ് കീറി ഗ്രാമവാസികള് പരിശോധിച്ചപ്പോള് മുടിയും എല്ലിന്റെ കഷ്ണങ്ങളും കണ്ടെടുത്തുവെന്നും ഇത് ജൂലിയോയുടേതാകാമെന്നും ഗ്രാമവാസികള് വ്യക്തമാക്കി.
നദിയുടെ അടിത്തട്ടില് നിരവധി മുതലകളുടെ മാളങ്ങളും മുതലകളുമുണ്ട്. അതുകൊണ്ട് തന്നെ നദിയിലിറങ്ങുന്നവര് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പും അധികൃതര് നല്കിയിട്ടുണ്ട്.