ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴച്ചു! ലൈവ് ഷോയ്ക്കിടെ പരിശീലകന്റെ കൈ ചീങ്കണ്ണി കടിച്ചു കുടഞ്ഞു; മൃഗശാലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

മൃഗങ്ങളെ ദ്രോഹിച്ചുകൊണ്ട് പല അഭ്യാസപ്രകടനങ്ങളും ആളുകള്‍ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു ലൈവ് ഷോയ്ക്കിടെ പരിശീലകന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പരിശീലകന്റെ കൈ ചീങ്കണ്ണി കടിച്ച് കുടയുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

തായ്ലന്റിലെ ഒരു മൃഗശാലയിലായിരുന്നു സംഭവം. ചീങ്കണ്ണിയും പരിശീലകനുമൊന്നിച്ചുള്ള പ്രകടനം ഷോയിലെ ഏറ്റവും ആകര്‍ഷമായ ഭാഗങ്ങളിലൊന്നാണ്. നിരവധി പേരാണ് ഇതു കാണാനെത്തുന്നത്. പരിശീലകന്‍ പറയുന്നതനുസരിച്ച് ചീങ്കണ്ണി വാ തുറന്ന് അനുസരണയോടെ ഇരിക്കും. പരിശീലകന്‍ വായില്‍ കൈ കടത്തിയും തല കയറ്റിയും വിവിധ സാഹസിക പ്രകടനങ്ങള്‍ കാണിക്കും.

എന്നാല്‍ ഇത്തവണ ചീങ്കണ്ണിയുടെ അടുത്ത് പരിശീലകന്റെ കളികളൊന്നും നടന്നില്ല. പരിശീലകന്റെ കൈ ചീങ്കണ്ണി കടിച്ച് കുടഞ്ഞു. അവസാനം ഒരു വിധത്തില്‍ പരിശീലകന്‍ കൈ ചീങ്കണ്ണിയുടെ വായില്‍ നിന്ന് വിടുവിക്കുകയായിരുന്നു. പരിക്ക് ഭേദമായാല്‍ ഉടന്‍ പരിശീലകന്‍ തിരിച്ചെത്തുമെന്നാണ് മൃഗശാല അധികൃതര്‍ അറിയിക്കുന്നത്.

https://youtu.be/CTuzaOQs17s

Related posts