അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കുളത്തിൽ മുതലയെ കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുതലയെ കണ്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.വീഡിയോ ഉൾപ്പെടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
മഞ്ചേശ്വരം മണ്ഡലത്തിലെ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം പലനിലയ്ക്കും ചരിത്രത്തിൽ ഇടം പിടിച്ച മഹാക്ഷേത്രമാണ്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള അതിന്റെ ബന്ധം അനാദികാലം മുതൽ പറഞ്ഞുകേൾക്കുന്നതാണ്. ക്ഷേത്രക്കുളത്തിലെ നിത്യസാന്നിധ്യമായിരുന്ന ബബിയ എന്നുവിളിക്കുന്ന മുതല ഭക്തർക്കെന്നുമൊരു വിസ്മയമായിരുന്നു.
ബബിയ മരണപ്പെട്ടപ്പോഴും അത് വലിയ വാർത്തയായിരുന്നു. ഇന്നിപ്പോൾ പുതിയൊരു മുതല ക്ഷേത്രക്കുളത്തിൽ പൊടുന്നനെ കാണാനായതും മറ്റൊരുവിസ്മയം …. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.