അപ്രതീക്ഷിതമായി ചീങ്കണ്ണി കടിക്കാൻ വന്നാൽ എന്താകും ചെയ്യുക. ഭർത്താവായ ജോയ്യെ കടിക്കാനെത്തിയ ചീങ്കണ്ണിയെ എടുത്ത് അലക്കി ഭാര്യ മരിയൻ റോസർ. സൗത്ത് കരോലിനയിലാണ് സംഭവം.
പൂന്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്നപ്പോഴാണ് ഇവരുടെ ഭർത്താവിനെ എട്ടര അടി നീളമുള്ള ചീങ്കണ്ണി ആക്രമിക്കാനെത്തിയത്. കുളത്തിനടുത്ത് പണിയെടുത്ത്കൊണ്ടിരിക്കുകയായിരുന്നു ജോയ്. അപ്പോഴാണ് ചീങ്കണ്ണി അദ്ദേഹത്തിന്റെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്.
പെട്ടെന്ന് ചീങ്കണ്ണി ജോയ്യുടെ കാലിൽ പിടിച്ച് വലിച്ചു. ഇത് കണ്ട ഭാര്യ അടുത്തു കണ്ട ഒരു മരക്കുറ്റി വലിച്ചെടുത്ത് ചീങ്കണ്ണിക്ക് നേരെ പാഞ്ഞടുത്തു. അത് ചീങ്കണ്ണിക്ക് മേൽ കുത്തിക്കയറ്റി. അതോടെ ചീങ്കണ്ണി ജോയ്യുടെ കാലിലെ പിടി വിട്ടു. റോസറിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് ഭർത്താവിനെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായത്.
പോലീസും നാട്ടുകാരുമെല്ലാം മരിയൻ റോസറിന്റെ ഈ പ്രവർത്തിയിൽ അവരെ അഭിനന്ദിച്ചു. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി താൻ എന്തും ചെയ്യുമെന്നാണ് റോസർ പറയുന്നത്.