സാഹസികമാണ് ഈ യാത്ര…. നൂറുകണക്കിന് മുതലകള്‍ക്കിടയിലൂടെ പോകുന്ന ബോട്ട്, വൈറലായ് വീഡിയോ

സാഹസിക യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. അത്തരത്തില്‍ സാഹസികത നിറഞ്ഞ ഒരു യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. സിസിടിവി ഇഡിയറ്റ് എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

വീഡിയോയുടെ ആരംഭത്തില്‍ നദിയിലൂടെ ഒരു ബോട്ട് പോകുന്നതാണ് കാണിക്കുന്നത്. ഇതില്‍ എന്താണിത്ര സാഹസികത എന്നല്ലേ. എന്നാല്‍ നൂറുകണക്കിന് മുതലകളുള്ള നദിയിലൂടെയാണ് ഈ ബോട്ട് സഞ്ചരിക്കുന്നത്.

ശക്തരും അപകടകാരികളുമായ മുതലകള്‍ തിങ്ങിനില്‍ക്കുന്ന നദിയാണിത്. മനുഷ്യനു മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും ഇവയെ പേടിയാണ്.

സംഭവം നടക്കുന്ന സ്ഥലം വ്യക്തമല്ലെങ്കിലും 39 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാണുമ്പോള്‍ തന്നെ ഭയന്നുപോകും.

ബോട്ട് നദിയിലൂടെ നീങ്ങുന്നതിനനുസരിച്ച് നിരവധി മുതലകളാണ് വേഗത്തില്‍ നദീതീരത്തേക്ക് കയറുന്നത്. നദിയുടെ ചിലഭാഗത്ത് വെള്ളം കാണാന്‍ പറ്റാത്തവിധം മുതലകളുമുണ്ട്.

Related posts

Leave a Comment