കൊച്ചി: മിഷേലിന്റെ മരണത്തില്‍ തനിക്ക യാതൊരു പങ്കുമില്ലെന്ന് പോലീസ് അറസ്റ്റു ചെയ്ത പിറവം സ്വദേശി ക്രോണിന്. തങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നെന്നും പള്ളിയില്‍ പോകുന്നെന്നാണ് മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞതെന്നും ക്രോണിന് മാധ്യമങ്ങളോടു പറഞ്ഞു. പിന്നീട് മിഷേലിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും ക്രോണിന് പറയുന്നു.
ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന ക്രോണിനെ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ പരിചയത്തിലാണെന്നും ഇടയ്ക്ക് മിഷേല്‍ അകലാന്‍ ശ്രമിച്ചത് ചെറിയ തര്‍ക്കത്തിനിടയാക്കിയെന്നും ക്രോണിന് പോലീസിനോടു പറഞ്ഞിരുന്നു. ക്രോണിന് മിഷേലിന്റെ ബന്ധുവാണെന്ന വാദം മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് തള്ളിക്കളഞ്ഞു.
മിഷേലിന്റെ ആത്മഹത്യ തന്നെയാണെന്ന ഉറച്ച നിലപാടിലാണ് പോലീസ്. എന്നാല്‍ അത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങള്‍ മിഷേലിനുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ച ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ്രൈകം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ യുവാക്കള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യുവാക്കളെ മിഷേല്‍ തിരിഞ്ഞു നോക്കി വെപ്രാളത്തില്‍ നടന്നു പോകുന്നത് വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.