ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9800 കോടി രൂപ, രണ്ടാംദിനം അക്കൗണ്ട് ശൂന്യം, കണ്ണുതള്ളിയ ഡ്രൈവറോട് ബാങ്ക് അധികൃതരുടെ മറുപടി ഇങ്ങനെ

driverനോട്ട് നിരോധനത്തിനുതൊട്ടുമുമ്പ് പഞ്ചാബില്‍ ടാക്‌സി െ്രെഡവറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത് 9806 കോടി രൂപ. പട്യാല സ്വദേശിയായ ബല്‍വീന്ദര്‍ സിംഗിന്റെ അക്കൗണ്ടിലേക്കാണ് ഇത്രയും ഭീമമായ തുക നിക്ഷേപിക്കപ്പെട്ടത്. നവബംര്‍ നാലിനാണ് അക്കൗണ്ടില്‍ 98,05,95,12,231 രൂപ നിക്ഷേപിക്കപ്പെട്ടതായി അറിയിച്ചുകൊണ്ട് ബല്‍വീന്ദറിന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിയത്. ഇതിനു തൊട്ടുമുമ്പ് വെറും 3000 രൂപയായിരുന്നു ഇദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടാണ് ബൗല്‍വീന്ദറിന്റേത്.

അന്നുതന്നെ തനിക്ക് അക്കൗണ്ടുള്ള പട്യാല സ്‌റ്റേറ്റ് ബാങ്കില്‍ എത്തിയെങ്കിലും ഇദ്ദേഹത്തിന്റെ പരാതി കേള്‍ക്കാന്‍ ആരും തയാറായില്ല. തൊട്ടടുത്തദിവസംതന്നെ അക്കൗണ്ടില്‍നിന്നു പണം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ ബല്‍വീന്ദര്‍ ബാങ്ക് അധികൃതര ബന്ധപ്പെട്ടെങ്കിലും ഇവര്‍ ബല്‍വീന്ദറിന്റെ പാസ്ബുക്ക് വാങ്ങിവയ്ക്കുകയും കുറച്ചുദിവസത്തിനുശേഷം പുതിയ പാസ്ബുക്ക് നല്‍കുകയുമാണ് ചെയ്തത്. വലിയ തുക അക്കൗണ്ടില്‍ എത്തിയത് പുതിയ പാസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നില്ല. 3000 രൂപ മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ടില്‍ ഇത്രയും തുക വന്നതെങ്ങനെയെന്ന് ബല്‍വീന്ദര്‍ പലതവണ ബാങ്കില്‍ അന്വേഷിച്ചു. പക്ഷേ കൃത്യമായ മറുപടി ലഭിച്ചില്ല. പാസ്ബുക്ക് വാങ്ങിവെച്ച ബാങ്കധികൃതര്‍ നവംബര്‍ ഏഴിന് പുതിയ പാസ്ബുക്ക് നല്‍കി. അതില്‍ ഈ ഭീമമായ തുക നിക്ഷേപിച്ചതും പിന്‍വലിച്ചതും കാണിച്ചിട്ടുണ്ടെന്നും ബല്‍വീന്ദര്‍ സിങ്ങ് പറയുന്നു.

സംഭവത്തില്‍ വിശദീകരണം നടത്താന്‍ ബാങ്ക് മാനേജര്‍ തയാറായിട്ടില്ല. ആദായനികുതി വകുപ്പിന്റെ അന്വേഷണം നടക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍, ബല്‍വീന്ദറിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ 11 അക്ക ഇന്റേണല്‍ ജനറല്‍ ലെഡ്ജര്‍ അക്കൗണ്ട് നമ്പര്‍, തുകയുടെ കോളത്തില്‍ തെറ്റായി നല്‍കിയതാണ് ഇത്രയും വിലയ തുക അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടാന്‍ കാരണമായതെന്ന് ലീഡ് ബാങ്ക് മാനേജര്‍ സന്ദീപ് ഗാര്‍ഗ് അറിയിച്ചു.

Related posts