ഒട്ടുമിക്ക ഫാഷൻ ഷോകളും റാംപ് വാക്കുകളും ഒരു തീമിനെ ചുറ്റിപ്പറ്റിയാണ് നടത്തുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന പരിപാടിയിൽ പങ്കെടുത്തവർ സ്റ്റേജിൽ ക്രോസ് ഡ്രസ്സിംഗ് എന്ന ആശയമാണ് അവതരിപ്പിച്ചത്.
ഇൻസിസ്റ്റ്യൂഷനിൽ നടന്ന ഫാഷൻ ഇവന്റിന്റെ റാമ്പിൽ നടന്നത് വിദ്യാർഥികളല്ല, പ്രൊഫസർമാരാണെന്നാണ് എന്നതാണ് വീഡിയോയിലെ ശ്രദ്ധിക്കപ്പെടുന്ന കാര്യം. പുരുഷന്മാർ പരമ്പരാഗത സാരിയും ലെഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോൾ അധ്യാപികമാർ ഷർട്ടുകളും ട്രൗസറുകളും ധരിച്ചാണ് എത്തിയത്.
വസ്ത്രധാരണത്തിലും ചമയത്തിലും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന തീം അവതരിപ്പിച്ചതിനാൽ സോഷ്യൽ മീഡിയയിൽ ഫാഷൻ ഷോയുടെ വീഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.
ചിലർ സോളോ ആയി സ്റ്റേജിൽ എത്തിയപ്പോൾ മറ്റു ചിലർ തങ്ങളുടെ വസ്ത്രധാരണം കൂടുതൽ വ്യക്തമാക്കാൻ ജോഡിയായി എത്തി. വീഡിയോ പോസ്റ്റിൽ ഇവൻ്റിനെ വിവരിക്കുന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു.
എക്സ് ഉപയോക്താക്കൾ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ പങ്കുവച്ചത്. ഒരു കൂട്ടം വ്യക്തികൾ ഈ പ്രവൃത്തിയെ “നാണക്കേട്” എന്ന് വിളിച്ചപ്പോൾ, മറ്റുള്ളവർ “സോ കൂൾ” എന്ന് പറഞ്ഞ് പിന്തുണച്ചു.
The virus has reached India 🤡🤡 pic.twitter.com/mtrFEsDa9q
— desi mojito 🇮🇳 (@desimojito) May 23, 2024