അടുത്തിടെ ചില മനുഷ്യര്‍ ഒരു കാക്കയോട് കാണിച്ച ക്രൂരത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കോണസീമ ജില്ലയിലെ തടിപാകയിലെ മാര്‍ക്കറ്റില്‍ ആണ് സംഭവം.
എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു ക്രൂരനായ ചിക്കന്‍ കടയുടമ നിരപരാധിയായ കാക്കയെ ചരടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കാക്ക തന്റെ കടയില്‍ വരുന്നത് ശല്യമായി മാറിയതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തത്.
എന്നാല്‍ വിചിത്രമായ ഈ പ്രതികാരം അയാള്‍ക്കും കൂട്ടര്‍ക്കും തന്നെ തിരിച്ചടിയായി. കാരണം ഒരു കാക്ക അപകടത്തില്‍പ്പെട്ടപ്പോള്‍ ആയിരം കാക്കകള്‍ ആ പരിസരത്ത് വന്നുനിറഞ്ഞു. കടക്കാരന് കെട്ടിയിട്ട കാക്ക പറക്കാനാകാതെ കറങ്ങുമ്പോള്‍ മറ്റ് കാക്കള്‍ ആ പ്രദേശത്തുള്ള എല്ലാവരെയും വട്ടം കറക്കി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് കാക്കകള്‍ ചന്തയില്‍ തടിച്ചുകൂടി, കാതടപ്പിക്കുന്ന ശബ്ദം സൃഷ്ടിച്ചു. ഇത് മറ്റ് കടയുടമകളെയും മാര്‍ക്കറ്റ് പോകുന്നവരെയും ദുരിതത്തിലാക്കി. ബഹളം സഹിക്കാനാവാതെ മറ്റ് കടയുടമകള്‍ ചിക്കന്‍ കടയുടമയോട് കാക്കയെ അഴിച്ചുവിടാന്‍ നിര്‍ദേശിച്ചു. ഒടുവില്‍ അയാള്‍ക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്രെ.
എന്തായാലും ഈ കടയുടമയുടെ പ്രവൃത്തിയില്‍ നെറ്റിസണ്‍സ് കുപിതരായി. “ഇത്തരം മനുഷ്യര്‍ സമൂഹത്തിനും വിപത്തെന്നാണ്’ ചിലര്‍ കുറിച്ചത്.
కాకి అరిచి విసిగిస్తుందని తాడుతో కట్టేసిన ఓ చికెన్ షాప్ యజమాని
— Telugu Scribe (@TeluguScribe) July 17, 2024
అంబేద్కర్ కోనసీమ జిల్లా తాటిపాక డైలీ మార్కెట్లో ఒక కాకి అరిచి విసిగిస్తుందని దాన్ని ఓ చికెన్ షాప్ యజమాని తాడుతో కట్టేశాడు.. అయితే కాకిని బంధించడంతో అక్కడకు వందలాది కాకులు చేరుకుని అరవడం మొదలెట్టాయి.
కాకుల గోలను… pic.twitter.com/08GzAC94px