ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81 വയസ്സുള്ള വൃദ്ധയ്ക്കെതിരേ ആക്രമണം നടത്തിയ സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ സമഹല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദി ആണെന്ന് ആരോപിച്ച് വയോധികയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വയോധികയെ ഇത്തരത്തില്‍ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ജയ് റാം ഥാക്കുറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ്
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തന്റെ അമ്മയെ ഇത്തരത്തില്‍ ഉപദ്രവിച്ചതിനെതിരേ ഒക്ടോബര്‍ 23ന് തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആരോപണവുമായി വയോധികയുടെ മകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് പരാതി കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ ഗ്രാമത്തില്‍ എത്തി അന്വേഷണം നടത്തിയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്. പരാതി നല്കിയവര് പിന്നീട് അത് പിന്‍വലിച്ചിരുന്നുവെന്നും മാണ്ടി എസ്പി ഗൗരവ് ശര്‍മ്മ വ്യക്തമാക്കി.