വെളുത്തുള്ളി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.
പ്രദേശത്തെ മൊത്തവിപണി ചന്തയില്‍ വെളുത്തുള്ളി വില്ക്കാന് എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകള്‍ മോഷണം പോയതായി കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് യുവാവാണ് വെളുത്തുള്ളി മോഷ്ടിച്ചതെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ വസ്ത്രം ഊരിമാറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് ഒരു കര്ഷകന് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ആള്‍ക്കൂട്ട ആക്രമണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ദസൗര്‍ പൊലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് എസ്എല്‍ ബൗരസി അറിയിച്ചു.